തിരുവനന്തപുരം : ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പി സി ജോർജിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം. നടിക്കെതിരെ പി സി ജോർജ് നടത്തിയത് അപകീർത്തികരമായ പരാമർശമെന്ന് വനിതാ കമ്മീഷൻ. പി സി ജോർജിന്റെ മൊഴിയെടുക്കാൻ അനുമതി തേടി സ്പീക്കർക്ക് കത്ത് നൽകും. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി