ലഖ്നൗ : ഉത്തർപ്രദേശിലെ ബി ആർ ഡി ആശുപത്രിയിൽ 30 കുട്ടികൾ എൻസഫലൈറ്റിസ് ബാധിച്ച് മരണമടഞ്ഞു . ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികൾക്ക് ഓക്സിജൻ ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് മരണമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 48 മണിക്കൂറുകളിലാണ് ഇത്രയും കുട്ടികൾ മരിച്ചത് . സംഭവത്തെ തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.