ന്യൂഡൽഹി: അയോധ്യ രാമജന്മഭൂമി കേസിൽ സുപ്രിംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷൺ,അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2010ൽ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ വിവിധ കക്ഷികൾ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലുകളിലുള്ള വാദമാണ് ഇന്ന് തുടങ്ങുന്നത്.