ന്യൂഡൽഹി: ഏകീകൃത ഫീസ് നിരക്ക് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ മെഡിക്കൽ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
വസ്തുതകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
എൺപത്തിയഞ്ച് ശതമാനം എംബിബിഎസ് സീറ്റുകളിലേക്ക് അഞ്ചുലക്ഷം രൂപ വീതം വാങ്ങി പ്രവേശനം നടത്തണമെന്ന നിലപാട് അംഗീകരിക്കാനാകില്ല.
സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നും മെഡിക്കൽ മാനേജന്റുകളുടെ ഹർജിയിൽ ആവശ്യപ്പെട്ടു.