ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ പിടിയാന ചരിഞ്ഞു.സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റിലെ വൈദ്യുത കമ്പിയോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഒരുമാസത്തിനിടെ ഇടുക്കി വനമേഖലയിൽ ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്.
ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റർ ഹൈറേഞ്ച് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് റിപ്പോർട്ടാവശ്യപ്പെട്ടു.