തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സർക്കാർ വീണ്ടും. പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചതായി വൈദ്യുത മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു.
വനഭൂമി, വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.