ജയ്പൂർ : രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ബിജെപി എം പി സൻവർലാൽ അന്തരിച്ചു. മോദി സർക്കാരിൽ ജല വിഭവ വകുപ്പിന്റെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 22 അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന് വീണ സൻവർ ലാലിനെ ആദ്യം സവായ് മാൻ സിംഗ് ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത് . പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റി.
ഇന്നു രാവിലെ അന്തരിക്കുകയായിരുന്നു