പത്തനംതിട്ട : സംസ്ഥാന സർക്കാരിനെതിരെ വനവാസി-ദളിത് മുന്നേറ്റ സമിതി. പ്രതിപക്ഷത്തായിരുന്നപ്പോൾ ഭൂപ്രശ്നങ്ങളുടെ പേരിൽ സമരത്തിന് പോലും തയ്യറായ സിപിഎം, ഭരണത്തിൽ എത്തിയപ്പോൾ തങ്ങളെ മറന്നെന്ന് വനവാസി – ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
തോട്ടം മേഖലയിൽ ചില കമ്പനികൾ കൈവശം വെച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും, ഇതേ വിഷയത്തിൽ സർക്കാർ വക്കീലൻമാർ കോടതിയിൽ തോറ്റ് കൊടുക്കുകയാണെന്നും ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.