മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു കോടി അമ്പത്തി ഒന്നു ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ.
തിരുവനന്തപുരം കവടിയാർ സ്വദേശി ഷംസുദീൻ, അത്തിപ്പറ്റ സ്വദേശി സിറാജുദീൻ, വെങ്ങാട് സ്വദേശികളായ അബ്ബാസ്, ഷറഫുദീൻ എന്നിവരെയാണ് പിടികൂടിയത്.
പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിനു സമീപം വാഹന പരിശോധിക്കിടെയാണ് ഇവരെ കണ്ടെത്തിയത്.