ലണ്ടന്‍ : ലോക അത്ലറ്റിക് മീറ്റില്‍ യുഎസിന്റെ തോറി ബോവി, വേഗറാണി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്. ഐവറികോസ്റ്റിന്റെ മാരി ജോസു താലു രണ്ടാമതായി.
മാരിയുടേത് 10.86. നെതര്‍ലന്‍ഡ്സിന്റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന് തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്