അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര് കൊല്ലപ്പെട്ടു. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
നൈജീരിയന്‍ നഗരമായ ഒനിത്ഷയ്ക്ക് അടുത്തുള്ള ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. അക്രമണ സംഘത്തില്‍ അഞ്ച് പേര് ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികളുടെ വിവരണം. എന്നാല്‍ അക്രമി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോ ഹറാമിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് വിശദീകരിച്ചു.
ആക്രമണത്തില്‍ ഇതുവരെ 12 പേര് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരാമെന്നും വെടിവയ്പില്‍ പരിക്കേറ്റ നിരവധി പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ പറഞ്ഞു