ജെറുസലേം : അൽ ജസീറ ടിവിക്ക് ഇസ്രയേലിൽ വിലക്കേർപ്പെടുത്താൻ തീരുമാനം . ജറുസലേം ബ്യൂറോ അടയ്ക്കാനും പ്രക്ഷേപണം നിർത്താനുമാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഇസ്രയേൽ വാർത്താവിനിമയ മന്ത്രി അയൂബ് കാര പറഞ്ഞു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് അൽ ജസീറയ്ക്കെതിരെ നടപടിയെടുക്കാൻ കാരണമായത് . മിക്ക അറബ് രാജ്യങ്ങളിലും അൽ ജസീറയുടെ പ്രാദേശിക ബ്യൂറോകൾ പൂട്ടിയിട്ടുണ്ട് . ചാനലിനും വിലക്കേർപ്പെടുത്തി . സൗദി അറേബ്യ, യു എ ഇ , ഈജിപ്ത് , ബഹറിൻ എന്നീ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ഗൾഫ് മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നുവെന്ന് അൽ ജസീറ ചാനലിനെതിരെ അറബ് രാജ്യങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു . ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കണമെങ്കിൽ അൽ ജസീറ ചാനൽ പൂട്ടണമെന്നും നേരത്തെ അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.