ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ അശാന്തി വിതയ്ക്കുന്ന ചൈനയ്ക്ക് രക്ഷാബന്ധന് സീസണില്‍ പണികൊടുക്കാനൊരുങ്ങി ഇന്ത്യക്കാര്‍. വിപണി സീസണായ രക്ഷാബന്ധന് ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കുകയാണ് സാധാരണക്കാര്‍. സാമൂഹിക മാധ്യമങ്ങളിലും മറ്റും ചൈനീസ് ഉല്‍പ്പന ബഹിഷ്കരണത്തിനായി വ്യാപകമായ ജനകീയ പ്രചാരണമാണ് നടക്കുന്നത്
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുദ്ധ കാഹളം മുഴക്കി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്ന ചൈനയ്ക്ക് മറുപടി നല്കാന് ഇതിലും നല്ല അവസരം വേറെയില്ല എന്നാണ് സാധാരണക്കാരുടെ അഭിപ്രായം. ആഗസ്റ്റ് 7 നാണ് ഇത്തവണത്തെ രക്ഷാ ബന്ധന് ദിനം. രക്ഷാ ബന്ധനെ വരവേല്‍ക്കാന്‍ വിപണിയും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെ ദീപാവലിയും രക്ഷാ ബന്ധനും ഉള്‍പ്പെടെയുള്ള ഉത്സവ വിപണികള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തകയാണ്. ഈ കുത്തക തകര്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യക്കാര്‍. ബഹിഷ്കരണം വ്യാപകമായതോടെ ചൈനീസ് ഉല്പന്നങ്ങളുടെ ഡിമാന്ന്റിടിഞ്ഞു. കച്ചവടക്കാരും ഇന്ത്യന്‍ നിര്‍മിത രാഖികള്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
കഴിഞ്ഞ ദീപാവലി ദിനത്തിലും ചൈനീസ് ഉല്പന്നങ്ങള് ബഹിഷകരിച്ചിരുന്നു. ഇത് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു