ന്യൂഡല്‍ഹി: കഴിഞ്ഞ പൊതുബഡ്ജറ്റില്‍ പ്രഖ്യാപിച്ച ധനസമാഹരണ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ എക്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) പുറത്തിറക്കി. ഭാരത്22 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇ.ടി.എഫിന്റെ പ്രഖ്യാപനം കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് നിര്‍വഹിച്ചത്.
22 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിലും പൊതുമേഖല ബാങ്കുകളിലും, യു.ടി.ഐയ്ക്ക് നിര്‍ണായക സ്വാധിനമുള്ള ചില സ്വകാര്യ കമ്പനികളിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യലിനാണ് ഇ.ടി.എഫിന്റെ നടത്തിപ്പ് ചുമതല.
എസ്ബിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എന്നീ ബാങ്കുകളുടെ ഓഹരികളിലും നാല്‍കോ, ഒ.എന്‍.ജി.സി, ഐ.ഒ.സി, ബി.പി.സി.എല്‍, കോള്‍ ഇന്ത്യ, ആര്.ഇ.സി, തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലുമാകും നിക്ഷേപം. കൂടാതെ ഐ.ടി.സി, എല്‍&ടി, ആക്സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ കമ്പനികളിലും നിക്ഷേപമുണ്ടാകും.