കൊല്‍ക്കത്ത: അയര്‍ലാന്റ് ഇതിഹാസ താരവും മുന്‍ ടോട്ടന്‍ഹാം താരവുമായ റോബി കീന്‍ ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തന്‍ ടീമിനായി ബൂട്ട് കെട്ടും. മുന്‍ അയര്‍ലാന്റ് നായകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരവുമായിരുന്ന കീനുമായി കരാറൊപ്പിട്ടത് ട്വിറ്ററിലൂടെയാണ് കൊല്‍ക്കത്ത ഔദ്യോഗികമായി അറിയിച്ചത്.
146 മത്സരങ്ങളില്‍ അയര്‍ലാന്റിനായി കളിച്ച ഈ സ്ടൈക്കര്‍ 68 ഗോളുകളും നേടിയിട്ടുണ്ട്. 2002ലെ ലോകകപ്പും 2012ലെയും 2016ലെയും യൂറോകപ്പും കളിച്ച ഈ 37കാരന് ഇത്തവണ കൊല്‍ക്കത്തയക്ക് മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനും ലിവര്പ്പൂളിനും വേണ്ടിയാണ് കീന്‍ കളിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനെ പ്രാധാന്യത്തോടെ കാണുന്നുവെന്നും കൊല്‍ക്കത്തന്‍ ആരാധകര്‍ ആഗ്രഹിക്കുന്ന പ്രകടനം പുറത്തെടുക്കുമെന്നും റോബീ കീന്‍ പറഞ്ഞു.