ന്യൂഡല്‍ഹി : മരണം റജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പരിഷ്കാരം നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് ആണ് പുതിയ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാനങ്ങളെ അറിയിച്ചത്. മരിച്ചയാളെക്കുറിച്ച് ബന്ധുക്കള്‍ നല്കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി. ആധാര്‍ ഇല്ലെങ്കില്‍ മരിച്ചയാളുടെ അടുത്ത ബന്ധുക്കളുടെ ആധാര്‍ ഹാജരാക്കിയാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്.
ജമ്മു കശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാവര്ക്കും നടപടി ബാധകമാണ