ആലപ്പുഴ : ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.ആലപ്പുഴ കിടങ്ങാംപറമ്പിലെ ബാസില്‍ ഷിഹാബിനെയും കോയമ്പത്തൂരില്‍ നിന്ന് രണ്ടുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഷിഹാബിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം പരിശോധന നടത്തി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.
പിന്നീട് കൊച്ചിയില്‍ വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.