ലണ്ടൻ : ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്ന് ലണ്ടനിൽ തുടക്കം. പത്തുദിവസങ്ങളായി നടക്കുന്ന മത്സരങ്ങളിൽ പുതുവേഗവും ദൂരവും തേടി ഉസൈൻ ബോൾട്ടും മോ ഫറയുമടക്കമുള്ള സൂപ്പർ അത്ലറ്റുകൾ അണിനിരക്കും. ആദ്യ ദിനമായ ഇന്ന് 10000 മീറ്റർ ഫൈനൽ അരങ്ങേറും. ബ്രിട്ടീഷ് ഇതിഹാസതാരം മോ ഫറ ആരാധകരെ ആവേശത്തിലാഴ്ത്തും.
സ്പ്രിന്റ് ഇനമായ 100 മീറ്റർ ഹീറ്റ്സിൽ ഇതിഹാസ താരം ഉസൈൻ ബോൾട്ടും ഇന്ന് ഇറങ്ങും. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ രണ്ട് തവണ ട്രിപ്പിൾ സ്വർണം നേടിയ ഉസൈൻബോൾട്ട് വിടവാങ്ങൽ മത്സരങ്ങൾ അവിസ്മരണീയമാക്കാനാണ് ലക്ഷ്യമിടുന്നത്. 100 മീറ്ററിന് പുറമെ 4 ഗുണം 100 മീറ്റർ റിലേയും ഇറങ്ങും.