ന്യൂഡല്‍ഹി : നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പിടികൂടി. ഗുഡ്ഗാവ് സെക്ടര്‍ 15 ല്‍ പോലീസ് നടത്തിയ തിരച്ചലിലാണ് 5 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടിയത്. റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്‍സ്പെക്ടര്‍ സജ്ജന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഡല്‍ഹി സ്വദേശികളായ രാജീവ്, സതീഷ്, രാജേഷ്, സന്ദീപ് എന്നിവരും ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നുള്ള ഒരാള്‍, റോഹ്തക് സ്വദേശി പ്രവീണ്‍, അമിത് എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലില്‍, കറന്‍സി നോട്ടുകള്‍ എവിടെ നിന്നാണ് കിട്ടിയത് എന്നതിന് തൃപ്തികരമായ മറുപടി ഇവര്‍ നല്‍കിയിട്ടില്ല.