ന്യൂഡല്‍ഹി : ജെ.എന്‍.യുവിന് പിന്നാലെ ഡല്‍ഹി സര്‍വ്വകലാശാലയിലും രാഷ്ട്രവിരുദ്ധ മുദ്രാവാക്യം. കഴിഞ്ഞ മാര്‍ച്ചില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ പരിശോധിച്ച ഡല്‍ഹി പോലിസിന് രാഷ്ട്ര വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്തിന്റെ തെളിവുകള്‍ ലഭിച്ചു.
കശ്മീരിനും, നക്സല്‍ ബാധിത മേഖലയായ ബസ്തറിനും ഭാരതത്തില്‍ നിന്ന് മോചനം എന്ന മുദ്രവാക്യമാണ് പ്രകടനത്തില്‍ ഉടനീളം മുഴങ്ങിയത്. ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്്ക്കെതിരെ നടപടി ആവശ്യപ്പെട് എ.ബി.വി.പി രംഗത്ത് വന്നിരുന്നു.