ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 63.82 ലെത്തി. ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്.
രാജ്യത്തെ ഓഹരി, ബോണ്ട് വിപണികളിലേയ്ക്ക് വിദേശ നിക്ഷേപം കാര്യമായെത്തിയത് രൂപയ്ക്ക് തുണയായി. 30 ബില്യണ്‍ ഡോളറാണ് ഈ മാസംമാത്രം നിക്ഷേപമായെത്തിയത്. ഓഹരി വിപണയിലെ മുന്നേറ്റം രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സൂചികകളിലൊന്നായി എന്നിവയാണ് രൂപയുടെ മൂല്യമുയരാന്‍ സഹായിച്ച ഘടകങ്ങള്‍.
ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപയ്ക്കുണ്ടായ നേട്ടം ആറ് ശതമാനമാണ്.