കൊച്ചി: യുവനടിക്കെതിരെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സംവിധായകന് ജീന്‍ പോൾ ലാൽ, നടന് ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ കേസിൽ പോലിസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
പ്രതികൾ മുന്‍കൂർ ജാമ്യാപേക്ഷ നല്കിയ സാഹചര്യത്തിലാണ് പോലിസ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
നടിയുടെ അനുമതി ഇല്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന നടിയുടെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നടിയുടെ പരാതിയിലുന്നയിക്കുന്നു.
2016 ൽ ഹണിബീ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്