തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
എംഎൽഎയുടെ അറസ്റ്റിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ ഈ മാസം പത്ത് വരെ കൂട്ടം ചേരലിന് കളക്ടർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്