ആലപ്പുഴ: ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ച് പി സി ജോർജ് എംഎൽഎ. ക്രൂരമായ പീഡനത്തിനിരയായെങ്കിൽ നടി അടുത്ത ദിവസം എങ്ങനെ അഭിനയിക്കാൻ പോയയെന്നും പിസി ജോർജ് ചോദിച്ചു.
നിർഭയയേക്കാൾ ക്രൂരമായ പീഡനമെന്നാണ് കോടതിയിൽ പൊലീസ് പറഞ്ഞത്. അവർ ഏത് ആശുപത്രിയിലാണ് ചികിത്സ നേടിയത്.
പൊലീസ് പറയുന്നത് ശരിയല്ലെന്നും ഇത് വിശ്വസിക്കാനാവില്ലെന്നും, നടി അക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും പിസി ജോർജ് പറഞ്ഞു.
ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.