ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുളള ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ബ്രാഞ്ച് വിഘടനവാദികള്‍ കൊള്ളയടിച്ചു. ഇന്നു രാവിലെ മുഖം മൂടി ധരിച്ച് ബാങ്കിലെത്തിയ മൂന്നുപേരാണ് തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ബാങ്ക് കൊളളയടിച്ചത്.
ബാങ്കില്‍ നിന്നും എത്ര പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കശ്മീരിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ശാഖയില്‍ അസാധുവായ 11 ലക്ഷം വിഘടനവാദികള്‍ കൊളളയടിച്ചിരുന്നു. സംഘത്തിലെ മൂന്നു പേര് അകത്തേക്ക് കടന്നുകയറി ജീവനക്കാരെയും ബാങ്കിലുണ്ടായിരുന്നവരെയും ഭയപ്പെടുത്തി നോട്ടുകെട്ടുകളുമായി മടങ്ങുകയായിരുന്നു.
അതേ മാസം തന്നെ ജമ്മു കശ്മീരിലെ ഷോപിയാനില്‍ തുര്ഖ്വാംഗം ജമ്മു കശ്മീര്‍ ബാങ്കിന്റെ ശാഖകൊളളയടിച്ച് വിഘടനവാദികള്‍ അഞ്ച് ലക്ഷം രൂപ കൊളളയടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ നടന്ന ബാങ്ക് കൊളളകളില് അമ്പത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു.