കൊച്ചി: നടി താരാകല്യാണിന്റെ ഭർത്താവും അവതാരകനും നർത്തകനുമായ രാജാറാം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഡെങ്കിപ്പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രാജാറിമിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇക്കഴിഞ്ഞ 22ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നില നിർത്തിയിരുന്നത്.
സൗഭാഗ്യ വെങ്കിടേഷ് ആണ് ഏക മകള്‍.