ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ടെസ്റ്റിൽ ഇന്ത്യയ്ക്ക് 498 റൺസിന്റെ ലീഡായി. രണ്ടാം ഇന്നിംഗ്സിൽ മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 189 റൺസെന്ന നിലയിലാണ്.
നായകൻ വിരാട് കോഹ്ലി, അഭിനവ് മുകുന്ദ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 81 റൺസെടുത്ത മുകുന്ദിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്.
നായകൻ വിരാട് കോഹ്ലി 75 റൺസുമായി ക്രീസിലുണ്ട്. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 291 റൺസിന് അവസാനിച്ചിരുന്നു. നാലാം ദിനം അതിവേഗം റൺ അടിച്ചുകൂട്ടി ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക.