മുംബൈ: ബോളിവുഡ് താരം ഇന്ദര്‍കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു 43 വയസുകാരനായ ഇന്ദര്‍കുമാറിന്റെ അന്ത്യം. സല്മാന് ഖാന്റെ വാന്‍ഡഡ്, തുംകോ നാ ഭൂല്‍ പായേംകെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് അദ്ദേഹം.
രാത്രി പന്ത്രണ്ടരയോടെ താമസിക്കുന്ന അന്തേരിയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് വൈകുന്നേരം ആറുമണിക്ക് സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഫട്ടി പാദി ഹായ് യാര് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്ദര്‍കുമാര്‍.