മുതിർന്നവർ കുട്ടികളെ ലാളിക്കുന്ന കാഴ്ച പുതുമയല്ല. എന്നാൽ ലാളിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആയാലോ.. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ രസകരമായ കാഴ്ച.
മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾകലാമിന്റെ സ്മാരക മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്ത് എത്തിയത്. എന്നാൽ ചടങ്ങിന് ശേഷം കലാമിന്റെ കുടുംബാംഗങ്ങളുമായുള്ള മോദിയുടെ കൂടിക്കാഴ്ച നവ്യാനുഭവമായി.
കുടുംബാംഗമായ കൊച്ചുകുട്ടിയെ മടിയിലിരുത്തി ഓമനിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കുട്ടിയോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും കണ്ടത് സാധാരണക്കാരനായ മനുഷ്യനെയാണ്.
കുട്ടിയെ തലോടുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതും എന്തിന് കവിളിൽ പിടിച്ച് വലിക്കുന്നതും കാണാം. ഇരു ചെവികളിൽ പിടിച്ച് കുസൃതിക്കൊപ്പം കൂടുന്നത് അപൂർവ്വ കാഴ്ചയായി.