മാവേലിക്കര : സംഘടനയില്‍ അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്ന് നടന് ശ്രീനിവാസന് പറഞ്ഞു. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണെന്നാണ് വിശ്വാസമെന്നും ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശ്രീനിവാസന്റെ പ്രതികരണം.
പോലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കറ്റാനത്ത് കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്റെ പ്രതികരണം.