ഗോള്‍ : ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ സ്കോര്‍. മൂന്നിന് 399 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 600 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കു 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അജങ്ക്യ രഹാനെ 57 റണ്‍സും അശ്വിന് 47 റണ്‍സുമെടുത്ത് പുറത്തായി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ (17), രവീന്ദ്ര ജഡേജ (15), മുഹമ്മദ് ഷാമി (30), എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് (49 പന്തില്‍ 50) ഇന്ത്യന്‍ നിരയില്‍ അവസാനം പുറത്തായ ബാറ്റ്സ്മാന്. 11 റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കു വേണ്ടി നുവാന്‍ പ്രദീപ് 31 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.