തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറുന്നതില്‍ പ്രതിഷേധവുമായി വി.എസ്. അച്യുതാനന്ദന്. കോവളം കൊട്ടാരം കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം.
ഭാവിയില്‍ കൊട്ടാരവും വസ്തുവകകളും സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്. കൊട്ടാരം കൈമാറുന്നതിന് എതിരെ കേസ് നല്കാന് സര്‍ക്കാരിന് കഴിയുമായിരുന്നു എന്നും വി.എസ് പറഞ്ഞു.
പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്.പി ഗ്രൂപ്പിന് കോവളം കൊട്ടാരം കൈമാറാന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.