ശ്രീനഗര്‍ : നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം.
ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് ഗുരെസ് പ്രദേശം. ഇവിടെ ഭീകരര്‍ നുഴഞ്ഞു കയറ്റം വ്യാപകമായി നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്.
നിയന്ത്രണ രേഖയില്‍ അസ്വാഭാവിക നീക്കം ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ആദ്യം ചെറുത്തു. ഏറ്റമുട്ടലിന് സമാനമായ സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവരെ പിന്നീട് വെടി വെച്ച് കൊല്ലുകയായിരുന്നു
ഈ വര്‍ഷം ഇത്തരത്തില്‍ 22 നുഴഞ്ഞു കയറ്റ ശ്രമങ്ങളെ സൈന്യം ചെറുത്തിട്ടുണ്ട്. 38 നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തു.