ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ക്ക് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഏറ്റവും പ്രീയപ്പെട്ടവളാണെന്ന് സര്‍വ്വെ. അമേരിക്കന്‍ മാഗസിനായ വാള് സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വ്വേയിലാണ് ജനങ്ങള്‍ക്ക് സുഷമയോടുളള സ്നേഹം വെളിവാക്കുന്ന ഫലം പുറത്തുവന്നത്.
മാസികയിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന നേതാവ് സുഷമയാണന്ന് വ്യക്തമാക്കുന്നത്. ലോകത്തിലെ തന്നെ മികച്ച 10 നേതാക്കള്‍ക്കിടയിലാണ് സുഷമ ഇടം പിടിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കായി അളവറ്റ പ്രയത്നം നടത്തുന്ന സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും നിരവധി ആരാധകരുണ്ടെന്ന് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ലേഖനത്തില്‍ പറയുന്നു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനായ ടുങ്കു വരദരാജന് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏറ്റവുമധികം ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവാണ് സുഷമ സ്വരാജ്. ട്വിറ്ററില്‍ തനിക്കു ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളില്‍ എത്രയും വേഗം നടപടികള്‍ എടുക്കുന്ന മന്ത്രി കൂടിയാണ് സുഷമ.