കൊച്ചി: നടന് ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഒന്നും തന്നെ ഇല്ലെന്ന് റിമി ടോമി വ്യക്തമാക്കി. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്റെ വീട്ടില്‍ നടന്ന ആദായനികുതി റെയ്ഡില്‍ അത് കണ്ടെത്തിയേനെയെന്നും റിമി ടോമി മാദ്ധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട് സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു റിമി.
2010ലും 2017ലും യുഎസില്‍ താരങ്ങള്‍ നടത്തിയ സ്റ്റേജ് ഷോയില്‍ താനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പോലീസ് ചോദിച്ചത്. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി
താന്‍ ദിലീപിന്റെ ബിനാമിയാണെന്നും ഹവാല വഴി തന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വന്നിട്ടുണ്ടെന്നൊക്കെ പ്രചാരണമുണ്ട്. എന്നാല്‍ അതൊന്നും ശരിയല്ലെന്നും റിമി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി കൂട്ടിച്ചേര്‍ത്തു.