കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായികയും നടിയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
താരത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തിയാണ് എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തത്.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ റിമിയുടെ നീക്കങ്ങളില്‍ ആദ്യം മുതല്‍ തന്നെ പൊലീസിനു സംശയമുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ താരത്തെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണ് റിമിയുടെ ചോദ്യം ചെയ്യല്‍ പൊലീസ് വൈകിപ്പിച്ചത്. നേരത്തെ തന്നെ റിമിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു.
ദിലീപുമായി സാന്പത്തിക ഇടപാടുകളുണ്ടായിരുന്നോ, നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആരെല്ലാമായി സംസാരിച്ചു, ദിലീപുമായി സംസാരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് റിമിയോട് പൊലീസ് ആരാഞ്ഞത്. അതേസമയം, ചോദ്യങ്ങള്‍ക്ക് റിമി നല്കിയ മറുപടികള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.