പാട്ന: ബീഹാറില്‍ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീല്‍ മോദി ചുമതലയേറ്റു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയാണ് നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ബുധനാഴ്ച നിതീഷ് രാജി വച്ചത്.
എന്നാല്‍ ബിജെപി ജെഡിയുവിന് പൂര്‍ണ്ണ പിന്തുണ നല്കി. തുടര്‍ന്ന് ബുധനാഴ്ച നടന്ന ബിജെപി എംഎല്‍എമാരുടെ പാര്‍ട്ടി യോഗത്തില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. 53 അംഗങ്ങളാണ് ബി.ജെ.പിക്ക്. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. ആര്.ജെ.ഡി.ക്ക് 80ഉം കോണ്‍ഗ്രസിന് 27ഉം അംഗങ്ങളുണ്ട്.
വിശ്വാസവേട്ടെടുപ്പ് നാളെ നടക്കും. അതിന് ശേഷമായിരിക്കും മന്ത്രിസഭാ വികസനം. ബിജെപിയില്‍ നിന്ന് 14 പേര് മന്ത്രിമാരാകുമെന്നാണ് സൂചന.