ന്യൂഡല്‍ഹി : മാനസിക രോഗത്തിന്റെ വകഭേദങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും പുരാണ ഗ്രന്ഥമായ മഹാഭാരതത്തില്‍ സൂചനകളുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ദേശീയ പ്രസിഡന്റ് ഡോ. കെ.കെ. അഗര്‍വാള്‍.
ഭഗവാന് ശ്രീകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കൗണ്സലറെന്നും ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയായ അര്‍ഥത്തില്‍ നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ആദ്യത്തെ കൗണ്സലറാണു ശ്രീകൃഷ്ണന്. ‘രോഗി’യായ അര്‍ജുനനെ പ്രശ്നങ്ങളില്‍നിന്നു മോചിപ്പിക്കാനും പുതിയ തലങ്ങളിലേക്ക് എത്തിക്കാനും കൃഷ്ണനു സാധിച്ചു.
ഇന്ത്യയില്‍ മനഃശാസ്ത്രത്തിന്റെ ചരിത്രം തുടങ്ങുന്നതു മഹാഭാരതത്തിലൂടെയാണ്. മനസിനെ ശാന്തമാക്കുന്നതിനുള്ള പല നിര്‍ദേശങ്ങളും ഇത്തരം പുസ്തകങ്ങളില്‍ ഉണ്ടായിരുന്നു. കോപം നിയന്ത്രിക്കുന്നതിനു ഭഗവാന് ശിവന് പ്രത്യേക വഴി കാണിച്ചു തന്നിട്ടുണ്ട്.
18 ദിവസം നീണ്ട യുദ്ധസമയത്തു കൃഷ്ണന് അര്‍ജുനനു നല്കിയ വിജയകരമായ നിര്‍ദേശങ്ങളാണു മനഃശാസ്ത്രത്തിന്റെ ചരിത്രമെന്നും അഗര്‍വാളിന്റെ ലേഖനത്തിലുണ്ട്.