കയ്യില്‍ കാശില്ലത്തവരുടെ കഥയുമായി വിനയ് ഫോര്‍ട്ടും ജോജുവും നാളെ എത്തും. കടം കയറി മുടിഞ്ഞ അവസ്ഥ. കടം ഉള്ളവരുടെയും കാശില്ലാത്തവരുടെയും കഥയുമായി എത്തുന്ന കടംകഥ സെന്തില്‍ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ട്രെയിലറിലൂടെയും ടീസറിലൂടെയും ഗാനങ്ങളിലൂടെയും ഇതിനോടകം ചിത്രം ശ്രദ്ധനേടി കഴിഞ്ഞു. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
രണ്‍ജി പണിക്കര്‍, സൈജു കുറപ്പ്, റോഷന് മാത്യു, നന്ദു, ഹരീഷ് കണാരന്, മണികണ്ഠന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കഥയും തിരക്കഥയും ഫിലിപ് സിജിയാണ്. നിര്‍മാണം സാദ്ദിഖ് അലി. സൂരജ് ഇഎസ് ചിത്രസംയോജനം.
കൈതപ്രം, സന്തോഷ് വര്‍മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരന് സംഗീതം നല്കുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി. ഷിബു സുശീലനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.