പട്ന: നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി എൻഡിഎ പിന്തുണയോടെ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞ.
നിതീഷ് കുമാറിന് പിന്തുണ നൽകുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് വൈകുന്നേരമാണ് മഹാസഖ്യത്തിൽ നിന്ന് വിട്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.