കൊച്ചി: കൊച്ചി കരുമാലൂരിൽ ദിലീപ് ഭൂമി കയ്യേറിയെന്ന് വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട്.
കരുമാലൂർ വില്ലേജ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. പറവൂർ തഹസിൽദാരുടെ നേതൃത്വത്തില്‍ നാളെ കരുമാലൂരിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തും.
പുഴയോട് ചേർന്നുള്ള 30 സെന്റ് പുറമ്പോക്ക് ദിലീപ് കയ്യേറിയെന്നായിരുന്നു കരുമാലൂർ പഞ്ചായത്തിന്റെയും കണ്ടെത്തൽ.