ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാനും ചേതേശ്വർ പൂജാരയും സെഞ്ച്വറി നേടി. 190 റൺസെടുത്ത ധവാനെ നുവാൻ പ്രദീപ് പുറത്താക്കി.
ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അഭിനവ് മുകുന്ദ് 12 റൺസെടുത്ത് പുറത്തായി. നായകൻ വിരാട് കോഹ്ലിക്ക് മൂന്ന് റൺസെടുക്കാനേ സാധിച്ചുള്ളു.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 144 റൺസെടുത്ത ചേതേശ്വർ പൂജാരയ്ക്കൊപ്പം 39 റൺസുമായി അജിങ്ക്യാ രഹാനെയാണ് ക്രീസിലുളളത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.