തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഗാ സമ്മാനമാണ് ഓണം ബംപര്‍ അടിക്കുന്നവരെ കാത്തിരിക്കുന്നത്. 10 കോടി രൂപയാണ് സമ്മാനത്തുക.
നികുതിയടച്ച ശേഷം ഏഴ് കോടി രൂപയോളം കൈയ്യില്‍ കിട്ടും. രണ്ടാം സമ്മാനം കിട്ടുന്നവരും മഹാഭാഗ്യവാന്മാര്. 50 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.
സുവര് ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന തിരുവോണ ബംപര്‍ 2017 ടിക്കറ്റിന് 250 രൂപയാണ് വില. ഇതില്‍ 26.79 രൂപ ചരക്ക് സേവന നികുതിയാണ്.
നറുക്കെടുപ്പ് സെപ്തംബര്‍ 20നാണ്. കഴിഞ്ഞ വര്‍ഷം എട്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം.