ലാഹോർ : പാകിസ്ഥാനിലെ ലാഹോറിൽ ബോംബ് സ്ഫോടനത്തിൽ 25 മരണം . അറുപതോളം പേർക്ക് പരിക്കേറ്റു. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ വസതിക്ക് സമീപമാണ് സ്ഫോടനം നടന്നത്.
കൊല്ലപ്പെട്ടവരിൽ ഒരു പോലീസുകാരനും ഉൾപ്പെടും. പോലീസിനെ ഉദ്ദേശിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ലാഹോർ പൊലീസ് ക്യാപ്ടൻ അമീൻ വെയ്ൻസ് പറഞ്ഞു. ചാവേർ സ്ഫോടനമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റവരിൽ മിക്കവരുടേയും നില ഗുരുതരമാണ് . മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നും പോലീസ് അറിയിച്ചു.