മുംബൈ : തന്റെ 350 cc റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ചീറിപ്പാഞ്ഞുവരുന്ന ജാഗ്രുതിയുടെ ബൈക്കിന്റെ ഇരമ്പല്‍ ഇനിയില്ല. ജീവിതത്തെക്കാളേറെ യാത്രയേയും പുതുവഴികളെയും സ്നേഹിച്ച ആ യുവതിക്ക ഒടുവില്‍ റോഡില്‍ തന്നെ അന്ത്യം.
ഇന്നലെ രാവിലെയാണ് ജാഗ്രുതി വിരാജ് ഹോഗലെ( 34 ) മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം മുംബൈയിലെ ബാന്ദ്രയില്‍ നിന്നും ജവാഹിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്.
ഇന്ത്യയിലെ യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ബികനേരി എന്ന ബൈക്ക് റൈഡര്‍ ക്ലബില്‍ അംഗമായ ജാഗ്രുതി ഇന്ത്യയിലെ പല നഗരങ്ങളിലൂടെയും ബൈക്കില്‍ ചീറിപാഞ്ഞിട്ടുണ്ട്.
പക്ഷെ ഇനി ആ ബൈക്കിരമ്പല് കേള്‍ക്കുമ്പോള്‍ ഹര്‍ഷിദ് എന്ന ജാഗ്രുതിയുടെ ഒന്‍പത് വയസുളള മകന് ആവേശമല്ല മറിച്ച് ഭയമാണ് . കാരണം തന്റെ അമ്മയെ കവര്‍ന്നെടുത്ത വാഹനത്തിന്റെ ഇരമ്പലാണത്.