ന്യൂഡൽഹി: സെപ്റ്റംബറിൽ നിർമ്മാണം ആരംഭിക്കുന്ന അഹമ്മദാബാദ് – മുംബൈ ബുളളറ്റ് ട്രെയിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും പങ്കെടുക്കും.
ഒരു ലക്ഷം കോടി രൂപയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആകെ ചെലവ്. ജപ്പാന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതോടൊപ്പം സബര്‍മതി നദീതീരത്ത് നടക്കുന്ന അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിലും രണ്ട് വ്യവസായ പാര്‍ക്കുകളുടെ ഉദ്ഘാടന ചടങ്ങിലും മോദിക്കൊപ്പം ആബേ പങ്കെടുക്കും.
ഗുജറാത്ത് ചീഫ് സെക്രട്ടറി ജെഎന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന ജപ്പാന് സന്ദര്‍ശനത്തില്‍ ഷിന്‍സോ ആബേയുടെ സന്ദര്‍ശനം സംബന്ധിച്ച് അന്തിമ നടപടിക്രമങ്ങളാകും.