ജയ്പൂർ: രാജസ്ഥാനിൽ നിന്ന് 50 ദശലക്ഷം ലിറ്റർ ക്രൂഡ് ഓയിൽ മോഷ്ടിച്ച് കടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കെയിൻ ഇന്ത്യ ഓയിൽ ഫീൽഡിൽ നിന്നാണ് ആറ് വർഷം കൊണ്ട് 50 ദശലക്ഷത്തിലധികം ലിറ്റർ ക്രൂഡ് ഓയിൽ മോഷണ സംഘം കടത്തിയത്.
സംഘത്തിൽ പെട്ട 25 പേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓയിൽ ഫീൽഡിലെ ഡ്രൈവർമാരും കരാർ ജീവനക്കാരുമടങ്ങുന്ന 75 ലധികം പേർ സംഘത്തിലുണ്ടെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
വെള്ളം കൊണ്ടുപോകുന്ന ടാങ്കുകളിലാണ് മോഷ്ടാക്കൾ ക്രൂഡ് ഓയിൽ കടത്തിയത്. ഏകദേശം 49 കോടി രൂപയുടെ ക്രൂഡ് ഓയിൽ മോഷണം പോയെന്നാണ് കണക്കാക്കുന്നത്.