ന്യൂഡല്‍ഹി : പാകിസ്താനെതിരെ ശക്തമായ മുന്നറീപ്പുമായി മുന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡു. ഭീകരരെ സഹായിക്കുന്ന പാകിസ്താന് ബംഗ്ലദേശിന് സ്വതന്ത്ര രാഷ്ട്ര പദവി സമ്മാനിച്ച 1971ലെ വിമോചന യുദ്ധത്തേക്കുറിച്ച് ഓര്‍ത്തുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കാര്‍ഗില്‍ പരാക്രം പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുളള ഇന്ത്യന്‍ ജനത ഒറ്റക്കെട്ടാണ്. അവര്‍ ഒരുമിച്ച് പോരാടുകയും ചെയ്യുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
ഭീകരവാദമാണ് പാകിസ്താന്റെ ദേശീയത. എന്നാല്‍ ഞങ്ങള്‍ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നവരാണ്. നമുക്ക് യുദ്ധത്തിന്റെ ആവശ്യമില്ല. ഒരു ഏറ്റുമുട്ടലും ആക്രമണങ്ങളും ആഗ്രഹിക്കുന്നില്ല. അതേസമയം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓര്‍ക്കണമെന്നും അതില്‍ നിന്ന് ഒരിഞ്ച് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു മുന്നറീപ്പുമായി രംഗത്തെത്തിയത്.