തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം.വിന്‍സന്റ് എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത എം.എല്‍.എയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ട് പോയി.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം.വിന്‍സന്റിനെ നാല് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, എം.എല്‍.എയെ ഹാജരാക്കിയ മജിസ്ട്രേറ്റ് കോടതിയുടെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
നേരത്തെ,എം.എല്‍.എയെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസില്‍ കൊണ്ട് വന്നപ്പോഴും സംഘര്‍ഷമുണ്ടായിരുന്നു. ഇവിടെ പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയത്.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെ ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് തന്നെ അറസ്റ്റ് ചെയ്യിച്ചതെന്നുമാണ് വിന്‍സന്റ് എം.എല്‍.എയുടെ വാദം.