ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബിസിസിഐയുടെ പാരിതോഷികം. ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 36 റണ്‍സിന് അട്ടിമറിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഓരോ മത്സരത്തിലും ഇന്ത്യന്‍ ടീം മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ടീമിന്റെ പ്രകടനത്തിലും പ്രത്യേകിച്ച് സെമിയില്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തെടുത്ത അസാമാന്യ മികവിലും രാജ്യം ഏറെ അഭിമാനിക്കുന്നുവെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന പറഞ്ഞു.
ആതിഥേയരായ ഇംഗ്ലണ്ടാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.